Saturday, January 29, 2011

കവിത കെ . മുരളീധരന്‍

അറിഞ്ഞത്


കണ്ടായിരുന്നു
കേട്ടായിരുന്നു
പിന്നെ
കാണാതെ
കേള്‍ക്കാതെ
.

പല്ലനയിലാണ്ട് പോയത്
തിരിച്ചുകിട്ടിയില്ല
പ്ലവങ്ങളുടെ കാലം വന്നിരിക്കുന്നു
ചീയാത്ത പഴക്കാലം.

ചീയുന്നുണ്ടെങ്കിലും
നാറുന്നില്ല
പൂവും കായും കനിയും
.

പഴുത്തത്
പുളിച്ചു തികട്ടുന്നു


കൊടിതോരണങ്ങള്‍ നിറഞ്ഞ അറവുശാല,
പൊന്നാപുരം കോട്ടകള്‍
വെടിക്കെട്ടില്‍ തകരുന്നില്ലാ
..

പാറുന്നുണ്ട് കൊടികള്‍
കാറ്റിനെ കളിയാക്കി
.

വിരലറ്റം
ചൊറിയുന്നു
മഷിപ്പാടില്‍
.

No comments: